want to remain consistent throghout season says kkr player nitish rana
ഇന്ത്യന്‍ ക്രിക്കറ്റിന് മികച്ച ചില ക്രിക്കറ്റ് താരങ്ങളെ സമ്മാനിച്ചിട്ടുള്ള ഐപിഎല്‍ ഇത്തവണ മറ്റൊരു പ്രതിഭയെക്കൂടിയാണ് കാണിച്ചു തന്നിരിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ നിതീഷ് റാണയാണ് ഐപിഎല്ലിലെ പുതിയ മിന്നും താരം. കഴിഞ്ഞ സീസണില്‍ തന്നെ ചില ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള റാണ ഈ സീസണില്‍ കളിച്ച രണ്ടു മല്‍സരങ്ങളിലും കസറി. രണ്ടു കളികളിലും ഫിഫ്റ്റി നേടിയ അദ്ദേഹം തന്നെയാണ് ഇപ്പോള്‍ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെയും അവകാശി.